Kottayam, Kerala: M.O.C. Publications, 1995. — 263 p.
Маланкарамальпан Конатт Абрахам Каттанар. Введение в сирийский язык (на малаялам яз.)
Suryani bhasha praveshika (in Malayalam)
കിഴക്കൻ അറമായ ഭാഷയുടെ ഭാഷാഭേദമാണ് (dialect, പ്രാദേശിക രൂപം) സുറിയാനി (ܣܘܪܝܝܐ സുറിയായാ, ആംഗലഭാഷയിൽ Syriac). ഒരുകാലത്ത് സുറിയാനി, മധ്യപൂർവ്വേഷ്യയിൽ ലെവന്ത്, പുരാതന മെസോപ്പൊട്ടേമിയ, പുരാതന ഈജിപ്ത് എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ എട്ടാം നൂറ്റാണ്ടുവരെ മധ്യപൂർവ്വേഷ്യയിൽ ആശയവിനിമയത്തിന് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന പ്രധാന ഭാഷയുമായിരുന്നു ഇത്.
യേശു ക്രിസ്തുവിൻറെയും അനുയായികളുടെയും ഭാഷ അറമായഭാഷയുടെ ഈ രൂപമായിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ക്രിസ്തീയ സമൂഹങ്ങളിൽ സുറിയാനി ഭാഷ പ്രബലമായി ഉപയോഗിച്ചിരുന്നതിനാൽ ഇതു് ക്രൈസ്തവ ഭാഷയായി കരുതപ്പെട്ടു. അതിനാൽ, വ്യാപകമായ നിർവചനമനുസരിച്ച്, സുറിയാനി എന്ന പദം ക്രിസ്ത്യൻ സമൂഹങ്ങൾ സംസാരിക്കാൻ ഉപയോഗിച്ചുപോന്ന കിഴക്കൻ അറമായ ഭാഷകളെയെല്ലാം സൂചിപ്പിക്കാൻ, പ്രത്യേകിച്ച് പിൽക്കാലത്ത് സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാഭാഷയായിത്തീർന്ന എദേസ്സായിലെ സുറിയാനിഭാഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. 6-ആം നൂറ്റാണ്ടിൽ സുറിയാനി സഭയിൽ പിളർപ്പുണ്ടായതിനെത്തുടർന്നു് 6-ആം നൂറ്റാണ്ടിന്റെ പകുതി മുതൽ രണ്ടായി വികസിച്ചതു് മൂലം സുറിയാനി ഭാഷയ്ക്കു് കിഴക്കൻ സുറിയാനി, പടിഞ്ഞാറൻ സുറിയാനി എന്നീ രണ്ടു് വകഭേദമുണ്ടു്.